വാട്സ്ആപ്പില്‍ ബള്‍ക്ക്
സന്ദേശങ്ങള്‍ അയക്കുന്നത് ഇങ്ങനെയാണ്…?
വാട്ട്‌സ്ആപില്‍ നിങ്ങള്‍
ഒന്നിലധികം ആളുകള്‍ക്ക് മെസേജുകള്‍ അയയ്ക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടാറുണ്ടോ? ആഘോഷ അവസരങ്ങളിലാണ് പ്രത്യേകിച്ച് ഇത്തരം ബള്‍ക്ക്
മെസേജുകള്‍ നിങ്ങള്‍ക്ക് അയയ്‌ക്കേണ്ടി വരാറുളളത്. ഇങ്ങനെയുള്ള അവസരങ്ങളില്‍ എങ്ങനെ എല്ലാവര്‍ക്കും കൂടി
ഒറ്റയിരുപ്പില്‍ സന്ദേശങ്ങള്‍ അയക്കാം എന്നറിയാന്‍ തുടര്‍ന്ന് വായിക്കുക..
1.
ആദ്യം വാട്ട്‌സ്ആപ് ഹോം സ്ക്രീൻ ഓപ്പണ്‍
ചെയ്യുക
2.
സെറ്റിങ്‌സില്‍ ന്യു ബ്രോഡ്കാസ്റ്റ് ഓപ്ഷന്‍
തിരഞ്ഞെടുക്കുക.
3.
. അപ്പോള്‍ പുതിയ ഒരു സ്‌ക്രീന്‍
പ്രത്യക്ഷപ്പെടുന്നതാണ്.
4.
ഇവിടെ നിങ്ങള്‍ ബള്‍ക്ക് സന്ദേശങ്ങള്‍
അയയ്ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റുകളെ തിരഞ്ഞെടുക്കുക. തുടര്‍ന്ന്
ക്രിയേറ്റ് ബട്ടണ്‍ ടാപ് ചെയ്യുക.
5. ഇനി
പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനില്‍ സന്ദേശം ടൈപ് ചെയ്യുക.
6. തുടര്‍ന്ന് സെന്‍ഡ്
ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ സന്ദേശം നിങ്ങള്‍ തിരഞ്ഞെടുത്ത ആളുകള്‍ക്ക്
അയയ്ക്കപ്പെടുന്നതാണ്.
Presented
by : Junaidnalisseri

No comments:
Post a Comment