Android Tricks and Tips
വാട്ട്സ്
ആപ്പില്‍ ബാക്ക് അപ്പ് എടുക്കാനറിയാമോ ???
വാട്‌സ്
ആപ്പ് ലോകമൊട്ടാകെ ഉപയോഗിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 300 ദശലക്ഷത്തോളം വരും.
നമ്മളറിയാതെ വാട്ട്‌സ് ആപ്പില്‍ ചിലപ്പോഴൊക്കെ അത്യാവശ്യ മെസ്സേജുകള്‍ ഡിലീറ്റായി
പോകാറുണ്ട്. അതല്ലെങ്കില്‍ മെമ്മറി കുറവായതിനാല്‍ മെസ്സേജോ, മറ്റ് ഡാറ്റകളോ ഡിലീറ്റ്
ചെയ്യേണ്ടി വരാറുണ്ട്. ഇങ്ങനെ ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളില്‍ ഡാറ്റകള്‍ ഡിലീറ്റ്
ചെയ്യുന്നതിന് മുമ്പായി നിങ്ങള്‍ക്ക് മെസേജിന്‍റെ ബാക്ക് അപ്പ് സേവ് ചെയ്ത്
വെയ്ക്കാവുന്നതാണ്. ഇത് മൂലം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആ മെസേജ്
വായിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ വാട്ട്‌സ് ആപില്‍ തന്നെ ഡാറ്റാ ബാക്ക് അപ്പ്
എടുക്കുന്നതിനുളള ഒരു ഓപ്ഷന്‍ കൊടുത്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്ട്‌സ്
ആപ്പിന്റെ ബാക്ക് അപ്പ് എടുക്കുന്നതെങ്ങനെയാണെന്ന് നോക്കാം …
1.ആദ്യമായി നിങ്ങളുടെ മൊബൈല്‍
ഫോണില്‍ വാട്ട്‌സ് ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം ഫോണിന്റെ ഇടതു ബട്ടണിൽ ക്ലിക്ക്
ചെയ്യുക.
2.
അതിന് ശേഷം ചാറ്റ് സെറ്റിങ്ങ്സിൽ ക്ലിക്ക് ചെയ്യുക.
3. അതിൽ ക്ലിക്ക് ചെയ്താൽ മുകളില കാണുന്നത് പോലെ
backup conversation എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക.
4.പിന്നീട് നിങ്ങള്‍ പുതിയ
വാട്ട്‌സ് ആപ്പ് എപ്പോഴൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യുന്നുവോ, അല്ലെങ്കില്‍ മറ്റൊരു സിം
ഫോണില്‍ ഇടുമ്പോഴൊ നിങ്ങളുടെ ഫോണില്‍ ബാക്ക് അപ്പ് റീസ്റ്റോര്‍ ഓപ്ഷന്‍
വരും.അപ്പോള്‍ അതില്‍ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ മുഴുവന്‍ വാട്ട്‌സ് ആപ്
മെസേജുകളും അപ്പോള്‍ രണ്ടാമതും അപ്‌ലോഡ് ആകുന്നതാണ്.
ആന്‍ഡ്രോയിഡ്
ഫോണില്‍ വാട്ട്‌സ് ആപ് ഓട്ടോമാറ്റിക്ക് നിങ്ങളുടെ മുഴുവന്‍ മെസേജുകളും മറ്റൊരു
ഫോള്‍ഡറില്‍ സേവ് ചെയ്ത് വെയ്ക്കുന്നതാണ്.ഈ ഫോള്‍ഡര്‍ നിങ്ങളുടെ ഫോണിന്റെ ഇന്റേണല്‍
മെമ്മറിയിലാണ് ഉണ്ടാവുക.ആവശ്യമെങ്കില്‍ ങ്ങള്‍ക്ക് മാനുവല്‍ ആയും മറ്റൊരു ഫോള്‍ഡറും
ഉണ്ടാക്കാവുന്നതാണ്. ഇതില്‍ വാട്ട്‌സ് ആപിന്റെ മുഴുവന്‍ ഡാറ്റയും സേവ്
ചെയ്യപ്പെടുന്നതാണ്.
Presented by : Junaidnalisseri


No comments:
Post a Comment