Sunday, August 30, 2015

വിന്‍ഡോസ്‌ ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ റീസെറ്റ്‌ ചെയ്യാം.....?



നമ്മുടെ വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ് മറന്നുപോയാല്‍ എന്തുചെയ്യണം എന്നത് മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ്. മറന്നുപോയ ഒരു വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ് എങ്ങനെ റീസെറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ വീണ്ടും പഴയതുപോലെ ഉപയോഗിക്കാന്‍ ഉള്ള ചില മാര്‍ഗങ്ങള്‍ ആണ് ഈ പോസ്റ്റില്‍ പറയുന്നത്.
ആദ്യം നമുക്ക് നഷ്ടപ്പെട്ടത് അഡ്മിന്‍ പാസ്സ്‌വേര്‍ഡ് ആണെങ്കില്‍ എന്തുചെയ്യാം എന്ന് നോക്കാം.

1.ഓഫ്ക്രാക്ക് ഓഫ്ക്രാക്ക് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നഷ്ട്ടപ്പെട്ട പാസ്സ്‌വേര്‍ഡ് കള്‍ ക്രാക്ക് ചെയ്യാന്‍ സാധിക്കും. ഈ സോഫ്റ്റ്‌വെയര്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എക്‌സ് പി എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിനുമുന്‍പ് ‘റെയിന്‍ബോ ടേബിള്‍’ എന്ന ഒരു ടേബിള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതുണ്ട്. കണ്ടുപിടിക്കേണ്ട പാസ്സ്‌വേര്‍ഡ് അനുസരിച്ച് വിവിധ റെയിന്‍ബോ ടേബിളുകള്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.ഈ സോഫ്റ്റ്‌വെയര്‍ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം.

2.Offline NT Password & Registry Editor ഉപയോഗിച്ചും നമുക്ക് വിന്‍ഡോസ് പാസ്സ്‌വേര്‍ഡ് റീസെറ്റ് ചെയ്യാം. ഈ ലിങ്കില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്തതിനുശേഷം ഈ സോഫ്റ്റ്‌വെയര്‍ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് പാസ്സ്‌വേര്‍ഡ് ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാവുന്നതാണ്, കാരണം നമ്മള്‍ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്യുമ്പോള്‍ ആ പാസ്സ്‌വേര്‍ഡ് ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതി വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എന്‍ ടി, 2000 എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്.

3.PC Login Now-ഇതും മുകളില്‍ പറഞ്ഞതുപോലെ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് പാസ്സ്‌വേര്‍ഡ് ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാവുന്നതാണ്, കാരണം നമ്മള്‍ സിഡി യില്‍ നിന്ന് ബൂട്ട് ചെയ്യുമ്പോള്‍ ആ പാസ്സ്‌വേര്‍ഡ് ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതി വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എക്‌സ് പി എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. ഈ ലിങ്കില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

4.വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് നിങ്ങള്‍ക്ക് ഒരു വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് ഉണ്ടെങ്കില്‍ താഴെ പറയുന്നതുപോലെ ചെയ്യുക.
ആദ്യം വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുക.
നിങ്ങളുടെ യുസര്‍ നെയിം തിരഞ്ഞെടുത്ത് എന്റര്‍ അമര്‍ത്തുക.
ഒരു എറര്‍ മെസ്സേജ് വന്നാല്‍ ഓക്കേ അമര്‍ത്തുക.
പാസ്സ്‌വേര്‍ഡ് ബോക്‌സ് ന്റെ താഴെ ഉള്ള Reset Password എന്ന ബട്ടണ്‍ അമര്‍ത്തുക.
ഇനി വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച്പുതിയ പാസ്സ്‌വേര്‍ഡ് കൊടുക്കുക.
പുതിയ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.


ഇനി നഷ്ടപ്പെട്ടത് അഡ്മിന്‍ പാസ്സ്‌വേര്‍ഡ് അല്ലെങ്കില്‍ നമുക്ക് എന്തുചെയ്യാം എന്ന് നോക്കാം.



1.lusrmgr.msc ഉപയോഗിക്കാം

ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു സെര്‍ച്ച് ബോക്‌സില്‍ lusrmgr.msc എന്ന് ടൈപ്പ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക.
അതില്‍ യുസേഴ്‌സ് തിരഞ്ഞെടുക്കുക.
പാസ്സ്‌വേര്‍ഡ് മാറ്റേണ്ട യുസര്‍നെയിം റൈറ്റ് ക്ലിക്ക് ചെയ്ത് റീസെറ്റ് പാസ്സ്‌വേര്‍ഡ് തിരഞ്ഞെടുക്കുക.
പുതിയ പാസ്സ്‌വേര്‍ഡ് കൊടുക്കുക.


2.command promptല്‍ നിന്ന് പാസ്സ്‌വേര്‍ഡ് മാറ്റാം.

ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു സെര്‍ച്ച് ബോക്‌സില്‍ cmd എന്ന് ടൈപ്പ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക.അവിടെ net user melbin newpass എന്ന് ടൈപ്പ് ചെയ്യുക. (ഇവിടെ melbin എന്നത് യുസര്‍നെയിമും newpass എന്നത് പുതിയ പാസ്സ്‌വേര്‍ഡും ആണ്).




ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതുക.














Presented By : Junaidnalisseri

Sunday, August 23, 2015

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 7 ഇന്‍സ്റ്റാള്‍ ചെയ്യാം......?



ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ഒപെറേറ്റിങ്ങ് സിസ്റ്റം ആണ് വിന്‍ഡോസ് 7. ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നാണ് പറയുന്നത്.
ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ കമ്പ്യൂട്ടര്‍ വിന്‍ഡോസ് 7ന് അനുയോജ്യമാണോ എന്ന് അറിയേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണം.
·         1 GHz 32-ബിറ്റ് അല്ലെങ്കില്‍ 64-ബിറ്റ് പ്രോസ്സസ്സര്‍
·         1 ജി ബി റാം
·         16 ജി ബി ഹാര്‍ഡ് ഡിസ്‌ക് സ്‌പേസ്
·         DirectX 9 സപ്പോര്‍ട്ട്
·         ഡി വി ഡി ഡ്രൈവ്
ഇനി 32-ബിറ്റ് ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ 64-ബിറ്റ് ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. നിലവില്‍ നിങ്ങള്‍ക്ക് 3 ജി ബി യില്‍ കൂടുതല്‍ റാം ഉണ്ടെങ്കില്‍ 64-ബിറ്റ് ഒപെറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഇനി പ്രധാന പടിയിലേക്ക് കടക്കാം.
ആദ്യം വിന്‍ഡോസ് സി ഡി ട്രേയില്‍ ഇട്ടതിനുശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. അപ്പോള്‍ PRESS ANY KEY TO BOOT FROM CD/DVDഎന്ന് കാണിക്കുമ്പോള്‍ ഏതെങ്കിലും കീ അമര്‍ത്തുക.
(ഇത് വന്നില്ലെങ്കില്‍ BIOS സെറ്റിംഗ്സില്‍ പോയി Primary Boot Device-CD ROMആക്കുക.
BIOS സെറ്റിംഗ്‌സ് എടുക്കുന്നത് നിങ്ങളുടെ BIOS അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

അപ്പോള്‍ ഇതുപോലെ ഒരു സ്‌ക്രീന്‍ കാണാന്‍ കഴിയും.


ലോഡിംഗ് കഴിയുമ്പോള്‍ ഇതുപോലെ ഒരു സ്‌ക്രീന്‍ കാണാം.

അല്‍പ്പസമയത്തിനകം മറ്റൊരു ദൃശ്യം പ്രത്യക്ഷപ്പെടും.

ഇവിടെ ഭാഷയും, സമയവും, കീ ബോര്‍ഡ് ലേഔട്ടും തിരഞ്ഞെടുത്ത് Nextഅമര്‍ത്തുക. ഇവിടെInstall Nowക്ലിക്ക് ചെയ്യുക.

ഇവിടെ ചതുരത്തില്‍ ടിക്ക് ചെയ്ത് Nextഅമര്‍ത്തുക.

ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Custom (Advanced)തിരഞ്ഞെടുക്കുക.

ഇനി വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യേണ്ട െ്രെഡവ് തിരഞ്ഞെടുക്കുക.
(ഓര്‍ക്കുക നിങ്ങള്‍ തിരഞ്ഞെടുക്കുന്ന െ്രെഡവ് മുഴുവന്‍ ഫോര്‍മാറ്റ് ചെയ്തതിനു ശേഷമാണ് വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ ഡ്രൈവില്‍ ഉള്ള വിവരങ്ങള്‍ മുഴുവന്‍ തിരിച്ചുകിട്ടാനാകത്തവിധം നഷ്ട്ടപ്പെടും).

ഇപ്പോള്‍ വിന്‍ഡോസ് ഫയലുകള്‍ കോപ്പി ചെയ്യുന്നത് കാണാന്‍ കഴിയും.

ഇതിനിടയില്‍ കമ്പ്യൂട്ടര്‍ ഒന്നോ രണ്ടോ പ്രാവശ്യം റീസ്റ്റാര്‍ട്ട് ആവും.അതിനുശേഷം അഡ്മിന്‍ അക്കൗണ്ട് നിര്‍മിക്കാനുള്ള വിന്‍ഡോ കാണാം.

അവിടെ പാസ്സ്‌വേര്‍ഡ് കൊടുത്തതിനുശേഷം nextഅമര്‍ത്തുക. ഇനി വരുന്ന വിന്‍ഡോ പ്രോഡക്റ്റ് കീ കൊടുക്കനുള്ളതാണ്.

പ്രോഡക്റ്റ് കീ ഉണ്ടെങ്കില്‍ അത് ടൈപ്പ് ചെയ്ത് next അമര്‍ത്തുക. (ഇല്ലെങ്കിലും next അമര്‍ത്തുക). പിന്നീട് വരുന്ന വിന്‍ഡോയില്‍ വിന്‍ഡോസ് അപ്‌ഡേറ്റ് വേണമെങ്കില്‍ തെരഞ്ഞെടുക്കാവുന്നതാണ്.

അടുത്ത വിന്‍ഡോയില്‍ സ്ഥലവും സമയ മേഖലയും തിരഞ്ഞെടുക്കുക.

അടുത്ത വിന്‍ഡോയില്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക. 

ഏതാനും നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഇതുപോലെ നിങ്ങളുടെ ഡസ്‌ക്ടോപ് കാണാവുന്നതാണ്.

അഭിനന്ദനങ്ങള്‍ ..!! നിങ്ങള്‍ വിജയകരമായി വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.
നിങ്ങളുടെ വിന്‍ഡോസ് അക്കൗണ്ട് പാസ്സ്‌വേര്‍ഡ് പരമാവധി മറക്കാതിരിക്കാന്‍ ശ്രമിക്കുക.




ഈ പോസ്റ്റ് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.





ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.







Presented by: - JUNAIDNALISSERI

Friday, August 21, 2015

നിങ്ങളുടെ കമ്പ്യൂട്ടറിലെലാപ്പിലെ ഇന്റര്‍നെറ്റ്‌ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഒരു എളുപ്പ വഴി




വളരെ കുറഞ്ഞ സ്പീഡില്‍ നമുക്ക് ലഭിക്കുന്ന ലിമിറ്റഡ് ബാന്‍ഡ് വിഡ്ത്ത് ഇന്റര്‍നെറ്റ്‌ കണക്ഷനുകളില്‍, നമുക്ക് പരീക്ഷിക്കാവുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങള്‍ക്കായി കൊടുക്കുന്നത്.
നെറ്റ്‌വര്‍ക്കുകളെയുംഡോമൈനുകളെയും കണ്ട്രോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ്‌ ബാന്‍ഡ് വിഡ്ത്ത് കൂട്ടുകയുംഅതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്ന പാക്കറ്റ് ഡാറ്റയുടെ അളവ് വര്‍ദ്ധിപ്പിക്കയും ചെയ്യുകവഴി നിങ്ങളുടെ ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടുകയാണ് ഇവിടെ ചെയ്യുന്നത്.
നിങ്ങള്‍ക്ക് വളരെവേഗം മനസിലാകുവാന്‍ വേണ്ടിചിത്രങ്ങള്‍ സഹിതം അവയുടെ വിവരണങ്ങള്‍ താഴെ കൊടുക്കുന്നു..
(വിന്‍ഡോസ് 7 വേര്‍ഷനില്‍ ഉള്ള ചിത്രങ്ങളാണ് കൊടുക്കുന്നത്. ഗ്രൂപ്പ് പോളിസിയില്‍ മാറ്റം വരുത്തുന്നത്മറ്റ് ഒഎസ്സുകളിലും ഇതേ രീതിയില്‍ ആയിരിക്കും..)
ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറില്‍ കമാന്‍ഡ് പ്രോംപ്റ്റ് എടുക്കുക. അതിനു ശേഷം ചിത്രത്തില്‍ കാണുന്നതുപോലെ gpedit.msc എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.



ഈ കമാന്റ് നിങ്ങളെ ലോക്കല്‍ ഗ്രൂപ്പ് എഡിറ്ററില്‍ എത്തിക്കും. അതിനുശേഷം,administrative templates ലെ network എന്ന സെറ്റിങ്ങ്സില്‍ ക്ലിക്ക് ചെയ്യുക.




അതിനുശേഷംനെറ്റ്‌വര്‍ക്ക് സെറ്റിംഗിലെ, 13മത്തെ ഓപ്ഷന്‍ ആയ QoS Packet Schedulerഇല്‍ ക്ലിക്ക് ചെയ്യുകഅപ്പോള്‍ അതിന്റെ സെറ്റിംഗ്സ് വിന്‍ഡോ വീണ്ടും ഓപ്പണാകും.



അതില്‍ നിന്നും Limit Reversable Bandwidth എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.




Limit Reversable Bandwidth ഓപ്ഷന്റെ പ്രോപ്പര്‍ട്ടി ഓപ്പണ്‍ ആയശേഷംNot Configuredഎന്നുകിടക്കുന്ന ഓപ്ഷന്‍ മാറ്റിEnable സെലക്റ്റ് ചെയ്യുക. അതിനുശേഷം Apply ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.



ഇനി നിങ്ങളുടെ My Computer ഓപ്പണ്‍ ചെയ്ത് ഡ്രൈവിന്റെ പ്രോപ്പര്‍ട്ടീസ് എടുത്ത ശേഷംDisc CleanUp ഇല്‍ ക്ലിക്ക് ചെയ്യുക. ശേഷം താഴെ കാണുന്നതുപോലെ എല്ലാം സെലക്റ്റ് ചെയ്ത് ഓക്കേ കൊടുക്കുക.



ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രൂപ്പ് പോളിസികളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷംഇന്റര്‍നെറ്റ്‌ സ്പീഡ് കൂടിയോ എന്ന് പരിശോദിച്ചുനോക്കൂ..






NB : ആദ്യം നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിൽ പരീക്ഷിക്കുക.   








Presented by: Junaidnalisseri